കോടതിയലക്ഷ്യ കേസില്‍ എംവി ഗോവിന്ദന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സമ്മേളനം നടത്തിയ നടപടിയിലെ കോടതിയലക്ഷ്യ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. വഴി തടഞ്ഞ് പരിപാടി നടത്തിയതിൻ്റെ പേരില്‍ സിപിഐഎം നേതാക്കളും സിപിഐ, കോണ്‍ഗ്രസ് നേതാക്കളും തിങ്കളാഴ്ച നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ ഫെബ്രുവരി പത്തിന് ഹാജരാകുന്നതില്‍ നിന്ന് എംവി ഗോവിന്ദന്‍ ഇളവ് നേടുകയായിരുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇളവ് നേടിയത്. ഇളവ് അനുവദിച്ച ഡിവിഷന്‍ ബെഞ്ച് ഇന്ന് പ്രത്യേകം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂരില്‍ ഒരുഭാഗം റോഡ് കെട്ടിയടച്ച്‌ സ്‌റ്റേജ് നിര്‍മ്മിച്ചത്.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...