വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമല സ്വദേശി ബാലകൃഷ്ണന്‍ മരിച്ചു

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണന്‍ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും മേപ്പാടി വാര്‍ഡ് മെമ്പര്‍ പറയുന്നു.

കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.

Leave a Reply

spot_img

Related articles

എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.അവസാന ദിനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും പ്രസിഡന്റായി എം...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക്...

പോക്‌സോ കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമ ഭേദഗതി വേണം ; ഹൈക്കോടതി

പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന...

പി സി ജോർജിന് മുൻകൂർ ജാമ്യമില്ല

മതവിദ്വേഷ പരാമര്‍ശ കുറ്റ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പി സി ജോർജ്...