സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി, “നടപടി ഒരു കേസിലും പാര്‍ട്ടി ഇടപെടില്ലെന്നതിൻ്റെ തെളിവ്”: പത്തനംതിട്ട ജില്ലാ സെക്രട്ടറി

കാപ്പ പ്രതിയുടെ നാടുകടത്തലിൽ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഒരു കേസിലും പാർട്ടി ഇടപെടില്ല എന്നതിന്റെ തെളിവാണ് നാടുകടത്തൽ. കേസിൽ നിന്ന് ഊരാമെന്ന് കരുതി ആരും പാർട്ടിയിലേക്ക് വരണ്ട.കേസുകൾ സ്വയം നടത്തി തീർപ്പാക്കണം. പാർട്ടിയിൽ എത്തിയ ശേഷം ക്രിമിനൽ കേസുകളിൽ പെട്ടോ എന്ന് പരിശോധിക്കും. കാപ്പാ കേസിൽ പെട്ട പലരും നിരപരാധികളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.ഗാന്ധിജിയും കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സിപിഐഎമ്മില്‍ ചേർന്ന കാപ്പാക്കേസ് പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തിയത്.ഡിഐജി അജിതാ ബീഗമാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.കാപ്പാ കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെ ഉള്ളവരെ ആരോഗ്യ മന്ത്രി വീണാ ജോർജ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു.ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു ഉദ്ഘാടകയായ പരിപാടിയിലായിരുന്നു കാപ്പാ പ്രതിയെ മാലയിട്ട് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. ശരണ്‍ ചന്ദ്രനെതിരെയുള്ളത് രാഷ്ട്രീയ കേസുകള്‍ ആണെന്നും സ്വയം തിരുത്താനാണ് പാർട്ടിയില്‍ എത്തിയതെന്നുമായിരുന്നു സിപിഎം അന്ന് നല്‍കിയ വിശദീകരണം. അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവായിരുന്നു ശരണിനെ മാലയിട്ട് സ്വീകരിച്ചത്

Leave a Reply

spot_img

Related articles

സോജൻ ജോസഫിൻ്റെ ഏയ്ഞ്ചൽ നമ്പർ 16 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ നിർവ്വഹിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ...

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ട്രെയിലർ എത്തി

സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്."ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നുഅവനെ കൊല്ലാൻ തന്നെ.പക്ഷെ.എൻ്റെ...

എം. പത്മകുമാറിൻ്റെ ചിത്രം പൂർത്തിയായി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മുംബൈയിലെ ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം...

തുടരും – ഒരു ഫാമിലി ഡ്രാമയാണ് . ഫിൽ ഗുഡ് സിനിമയല്ല തരുൺ മൂർത്തി

തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും ok പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ...