ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ല; നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

നെന്മാറ ഇരട്ടക്കൊലക്കേസിലും പത്തനംതിട്ടയിൽ വിവാഹ സംഘത്തെ മർദ്ദിച്ചതിലും പൊലീസിനെ പൂർണ്ണമായും തള്ളാതെ മുഖ്യമന്ത്രി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ ബാറിൽ ബഹളം ഉണ്ടാക്കിയവരിൽ വിവാഹ സംഘത്തിലെ ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പാ കേസ് പ്രതികളെ മന്ത്രിമാരടക്കം മാലയിട്ട് സ്വീകരിക്കുന്ന നിലയിലേക്കെത്തിയെന്നും ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്നും പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തി.കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര നെന്മാറയിൽ നടത്തിയ ഇരട്ടക്കൊലയും പത്തനംതിട്ടയിൽ വിവാഹസംഘത്തെ പൊലീസ് മർദ്ദിച്ചതുമെല്ലാം ഉന്നയിച്ചായിരുന്നു പൊലീസ് വീഴ്ചയിലെ പ്രതിപക്ഷ അടിയന്തിര പ്രമേയ നോട്ടീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഭീഷണിപ്പെടുത്തിയതിൽ ചെന്താമരക്കെതിരെ പരാതികൊടുത്തിട്ടും പൊലീസ് അനങ്ങിയില്ലെന്ന് പ്രതിപക്ഷം പറ‍ഞ്ഞപ്പോൾ, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്തമാരയെ പൊലീസിന് അറസ്റ് ചെയ്യാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പക്ഷെ ചെന്താമരക്കെതിരായ മരിച്ച സുധാകരൻറെ മക്കളുടെ പരാതി ഗൗരവത്തോടെ എടുക്കാത്തതിൽ പൊലീസിന് വീഴ്ചപറ്റി. പത്തനംതിട്ട സംഭവത്തിലും പൊലീസിന് പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, വിവാഹ സംഘത്തെ മർദ്ദിച്ചതിലാണ് പൊലീസുകാർക്കെതിരെ നടപടി എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിൻറെ പേരിൽ പൊലീസിനെ വിമർശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സിപിഎം സമ്മേളനങ്ങൾ പോലെ സംസ്ഥാനത്ത് ഗുണ്ടകളുടെ സമ്മേളനങ്ങളും അരങ്ങേറുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിനിടെ സ്പീക്കറും പ്രതിപക്ഷനേതാവും തമ്മിൽ പലവട്ടം വാക്പോരുണ്ടായി. എൻ ഷംസുദീൻറ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...