അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു

സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവർണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ഇത്തവണയും അത് ഉണ്ടായില്ല. സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാല്‍റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. കാരണം നിയമസഹായസമിതിക്കൊ അഭിഭാഷകർക്കൊ വ്യക്തമായിട്ടില്ല.2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച്‌ റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. റഹിമിൻ്റെ മോചനത്തിനായി കണ്ണീരോടെ കാത്ത് നില്‍ക്കുകയാണ് പ്രായമായ ഉമ്മയും കുടുംബവും.

Leave a Reply

spot_img

Related articles

പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ച് തുർക്കി

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റ് ഓഫീസ്...

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാർപാപ്പ

141 കോടിയോളം വിശ്വാസികൾ ഉള്ള ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തയെ (69) പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു....

വീണ്ടും കറുത്ത പുകയുയര്‍ന്നു; രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല

വീണ്ടും കറുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ആർക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല.മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന...

ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍

പാകിസ്ഥാനിലെ ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍.വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തില്‍ വാള്‍ട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ...