ബിഷപ്പുമാർക്കെതിരായ പ്രസ്താവന അപലപനീയം; നിഷ്ക്രിയനായ വനം മന്ത്രി രാജിവെക്കണമെന്നത് ജനകീയ ആവശ്യം’; സീറോ മലബാർ സഭ

ബിഷപ്പുമാർക്ക് എതിരായ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സീറോ മലബാർ സഭ. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിർജീവമായിരിക്കുന്ന വനം വകുപ്പിനെതിരെയും ഗുരുതരമായ ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും കാണാത്ത മന്ത്രിക്കെതിരെയും ശബ്ദിക്കാതിരിക്കാനാവില്ല. നിഷ്ക്രിയനായ വനംമന്ത്രി രാജിവെക്കണമെന്നത് രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണെന്നും സീറോ മലബാർസഭ.വനംമന്ത്രി ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് സീറോ മലബാർസഭ. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാൽ നന്ന് എന്ന് സീറോ മലബാർസഭ വ്യക്തമാക്കി. വന്യജീവി ആക്രമണം തടയാൻ നടപടികൾ സ്വീകരിക്കാത്ത സർക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.രാജി ആവശ്യപ്പെട്ടത് രാഷ്ട്രീയ പരാമർശമാണെന്ന് സംശയമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജി വെച്ചാൽ പ്രശ്‌ന പരിഹാരം ആകുമോ എന്ന് ചോദിച്ച വനം മന്ത്രി എ കെ ശശീന്ദ്രൻ, രാജി ആവശ്യം രാഷ്ട്രീയമെന്ന് തിരിച്ചടിച്ചിരുന്നു. ബിഷപ്പുമാർ നല്ല രീതിയിൽ സംസാരിക്കുന്നവരാണോ എന്ന് ചില സമയങ്ങളിൽ സംശയം എന്നും വനംമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...