കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരിക്കടത്ത്; ലഹരിക്കടത്ത് പാകിസ്താനിൽ നിന്ന് ഒമാൻ വഴി

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കൂടുതലായി എത്തിക്കുന്നത് പാകിസ്താനിൽ നിന്നെന്നും റിപ്പോർട്ട്. സ്ത്രീകളെയാണ് ലഹരിക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ലഹരി അടങ്ങിയ ബാഗേജുകൾ പുറത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് സ്ത്രീകൾക്ക്.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ യഥാർത്ഥ ഉടമ എത്തി കൊണ്ടു പോകും. രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പിടിക്കപ്പെടുന്ന ലഹരിക്കേസുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ലഹരി ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒമാനിൽ വെച്ചാണ് ഇതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് പിടിക്കപ്പെട്ട കണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.ഒമാനിൽ വെച്ച് ലഹരി വസ്തുക്കൾ ഫ്‌ളാസ്‌കിനുള്ളിലാക്കുന്നു. ഇതിനൊപ്പം മറ്റ് ഫ്‌ളാസ്‌കുകൾ ഉൾപ്പെടുത്തി ഒരു ബാഗേജ് ആക്കിയാണ് ലഹരിക്കടത്തുന്നത്. ഇത് വിവിധ രാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്യുന്നതെന്ന് പിടിയിലായ കണ്ണി പറയുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി സ്ത്രീകളെയാണ് കൂടുതലായി കാരിയർമാരായി എടുക്കുന്നതെന്നും പിടിയിലായ ആൾ പറയുന്നു.

Leave a Reply

spot_img

Related articles

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...