തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. വാഹനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. ബാങ്കിൽ കവർച്ചക്കെത്തിയപ്പോൾ ഒറ്റക്കേ ഉണ്ടായിരുന്നുള്ളു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി വ്യക്തമാക്കി.പ്രതിക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ പറഞ്ഞു. കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപയായിരുന്നു. ഇതിൽ നിന്ന് മൂന്ന് ബണ്ടിലാണ് കവർച്ച ചെയ്തത്. ഹിന്ദിയിൽ ആണ് സംസാരിച്ചത്. 2.12നായിരുന്നു മോഷ്ടാവ് ബാങ്കിലെത്തിയത്. ഈ സമയം ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്പി പറഞ്ഞു.