അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 119 കുടിയേറ്റക്കാരുമായാണ് അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം എത്തുന്നത്. അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.രണ്ടാംഘട്ടത്തിൽ രാജ്യത്ത് തിരികെ എത്തുന്ന 119 കുടിയേറ്റക്കാരിൽ 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം. ഗുജറാത്ത്, ഉത്തർപ്രദേശ്,മഹാരാഷ്ട്ര,ഗോവ,രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമൃത്സറിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.