നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫൊട്ടോഗ്രഫർ മരിച്ചു

നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫൊട്ടോഗ്രഫർ മരിച്ചു. കോട്ടയം കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി(36)യാണ് മരിച്ചത്.പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു. സംസ്കാരം പിന്നീട്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.

Leave a Reply

spot_img

Related articles

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ് .തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പെയിന്റിംഗ് തൊഴിലാളിയായ അജിത്...

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ...

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...