പാരാവൈറ്റ് തസ്തിക: വാക്ക് ഇൻ ഇന്റവ്യൂ

മൃഗസംരക്ഷണ വകുപ്പു ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവൈറ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഫെബ്രുവരി 17ന് രാവിലെ 11 മണിയ്ക്കു കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവച്ച് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.
യോഗ്യത
വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസാകണം. കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ നിന്നു ലഭിച്ച  ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് – ഫാർമസി നഴ്‌സിംഗ് സ്‌റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ലഭിച്ചിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്മെന്റ് കോഴ്‌സ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ / സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ പാസായിട്ടുളളവരെ പരിഗണിക്കും. ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ള  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം എത്തണം.  വിശദവിവരത്തിന് ഫോൺ: 0481 2563726.

Leave a Reply

spot_img

Related articles

എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ...

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും; സി. ദിവാകരൻ

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന്...

കടല്‍ മണല്‍ ഖനനംഃ മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത് മാസപ്പടി മൂലമെന്ന് കെ സുധാകരന്‍

കേരളത്തിന്റെ തീരങ്ങളെ വിഴുങ്ങാന്‍ കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനന പദ്ധതി പൂര്‍ണ സജ്ജമായിട്ടും മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുന്നത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള...