എം.ജി. സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഓണ്‍ലൈന്‍ മോഡിൽ നടത്തുന്ന കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച എം.ബി.എ., എം.കോം. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജി. യൂണിവേഴ്സിറ്റിക്കു മാത്രമാണ് അനുമതിയുള്ളത്.

വിവിധ പ്രോഗ്രാമുകൾ

1.എംബിഎ

2.എം.കോം.

ലോകത്തെവിടെയിരുന്നും പഠിച്ച് പരീക്ഷയെഴുതാമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ സവിശേഷത. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി റെഗുലര്‍ ഡിഗ്രിക്ക് തുല്യമായി തന്നെ പരിഗണിക്കുന്ന പ്രോഗ്രാമുകളാണ്, മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓൺലൈൻ എംബിഎ, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ. കൂടാതെ ബി കോമിൻ ഓണേഴ്സ് ഡിഗ്രിയും ഓഫർ ചെയ്യുന്നു. ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട്

പ്രാഥമിക ഘട്ടമായ രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ മുതല്‍ അവസാന നടപടിക്രമമായ സര്‍ട്ടിഫിക്കറ്റ് സ്വീകരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈൻ ക്രമത്തിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല മാത്രമല്ല, വിദ്യാര്‍ഥികളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിക്കാനുള്ള അവസരവും ലഭ്യമാകും.പ്രവേശനത്തിന് നിശ്ചിന പ്രായ പരിധി, നിഷ്ക്കർഷിച്ചിട്ടില്ല

.എം.കോം. (ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍)

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദംനേടിയവർക്കും തത്തുല്യ ബിരുദയോഗ്യതയുള്ളവർക്കും ഓണ്‍ലൈന്‍ എം.കോമിന് അപേക്ഷിക്കാവുന്നതാണ്. നാലു സെമസ്റ്ററുകളാണ് പ്രോഗ്രാമിനുള്ളത്

Leave a Reply

spot_img

Related articles

ഇടുക്കിയിൽ മുങ്ങിമരണങ്ങൾ കൂടുന്നു; 60 ദിവസത്തിനിടെ മരിച്ചത് അഞ്ചുപേർ

ഇടുക്കിയിൽ ഒരു വർഷം ശരാശരി നാൽപതിലധികം പേരാണ് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. പടുതാക്കുളങ്ങൾ, പുഴകൾ, ഡാമുകൾ എന്നിവയിൽ അകപെട്ടാണ് കൂടുതൽ അപകടങ്ങളും സംഭവിയ്ക്കുന്നത്. ഈ...

മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന്റെ ചില്ലുതകർന്ന സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ

മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ചില്ല് തകർന്ന സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ.ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ചില്ലു പൊട്ടിയതെന്ന കെഎസ്ആർടിസി വിജിലൻസ്...

4000 വർഷം പഴക്കം, ശ്രീകൃഷ്ണന്റെ കർമഭൂമി; അതിപുരാതന ന​ഗരം തേടി എഎസ്ഐ സംഘം പര്യവേക്ഷണത്തിനായി കടലിനടിയിൽ

ദ്വാരകയിൽ വീണ്ടും പര്യവേക്ഷണം തുടങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പര്യവേക്ഷണം നടത്തുന്നത്. 4,000 വർഷം പഴക്കമുള്ള പുരാതന...

ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ

ചിലർക്ക് പുതിയ പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ വലിയ കഴിവുകളാണ്, വലിയ താല്പര്യമുള്ളവരും ഉണ്ട്. അതുപോലെ തന്നെയാണ് വിദേശിയായ ഈ മനുഷ്യന്റെ കാര്യവും. അദ്ദേഹത്തിന്റെ ഹിന്ദി...