കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്: എല്ലാ നഗരസഭകളിലും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

കേരളത്തിലെ 21 നഗരസഭകളില്‍ പ്രത്യേക പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 21 ഓഡിറ്റ് ടീമിനെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇതിനായി നിയോഗിച്ചു. കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ ക്രമക്കേട് നടന്ന പശ്ചാത്തലത്തിലാണ് നടപടി. എ ക്ലാസ് നഗരസഭകളിലാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കോട്ടയം നഗരസഭയില്‍ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കല്‍ പിശകു മാത്രമാണു സംഭവിച്ചതെന്നും ഭരണ സമിതിയുടെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് സംസ്ഥാന തല പരിശോധനാ സംഘം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മറ്റു നഗരസഭകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. എ.ക്ലാസ്സ് നഗരസഭകളില്‍ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സംസ്ഥാന വ്യാപകമായി 21 നഗരസഭകളിലേക്കായി പ്രത്യേക ഓഡിറ്റ് ടീമിനെയും ഇതിനായി ചുമതലപ്പെടുത്തി. തദ്ദേശഭരണ വകുപ്പ് ഡയറക്ടര്‍ സാംബശിവറാവു ഐ എ എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് പരിശോധന നടക്കുക. പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...