തൃശൂരിലെ ബാങ്ക് കവർച്ച; പ്രതി പിടിയിൽ; കവർച്ച നടത്തിയത് കടം വീട്ടാനെന്ന് മൊഴി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോയ് ആണ് പിടിയിലായത്. പിടിയിലായത് പ്രത്യേകം അന്വേഷണസംഘത്തിന്റെ കൈയിലാണ് പ്രതി പിടിയിലായത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കടം വീട്ടാനാണ് കൊള്ളയടിച്ചതെന്ന് പ്രതിയുടെ മൊഴി. പത്ത് ലക്ഷം രൂപ പ്രതിയുടെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്ന ശേഷം പ്രതി പോയത് എറണാകുളം ഭാ​ഗത്തായിരുന്നു. എറണാകുളം ഭാ​ഗത്തേക്ക് പോയ പ്രതി ചാലക്കുടി പേരാമ്പ്ര ഭാ​ഗത്തേക്കാണ് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്.ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടർന്നായിരുന്നു കവർച്ച നടത്തിയത്.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ പി കെ ശ്രീമതി ടീച്ചര്‍

ട്രെയിനിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ ഒരു വനിതയും പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരേ ഫ്രെയിമില്‍ വന്ന കാഴ്ചയാണ്പി കെ...

ആശാപ്രവർത്തകരുടെ സമരം: ഐക്യദാർഢ്യ മഹാറാലി 25 ന്

ആശാ പ്രവർത്തകരുടെ അതി ജീവനസമരത്തിന് പിന്തുണ അർപ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കൾ 25ന് തലസ്ഥാനത്ത് എത്തിച്ചേരും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്...

സംസ്ഥാനത്ത് ഈ ആഴ്ച വിവിധ ജില്ലകളിൽ മഴക്ക് സാധ്യത

കനത്ത ചൂടിൽ ഉരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുമെന്ന് സൂചനസംസ്ഥാനത്ത് തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ പിടിയിൽ

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ...