പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട മടത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പെരുനാട് പൊലീസ്. മാമ്പാറ സ്വദേശി ജിതിനാണ് ഇന്നലെ രാത്രി പത്തരയോടെ കുത്തേറ്റ് മരിച്ചത്. കുത്തിയ കൂനങ്കര സ്വദേശി വിഷ്ണുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസമാണ് മടത്തുംമൂഴിയില്‍ റോഡരികില്‍ സംഘര്‍ഷം നടന്നത്. റോഡില്‍ വെച്ചാണ് ജിതിന് കുത്തേറ്റത്. പത്തംഗ സംഘമായിരുന്നു സംഘര്‍ഷത്തിന് പിന്നില്‍. പത്തനംതിട്ട എസ്പി, റാന്നി ഡിവൈഎസ്.പി എന്നിവര്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പെരുന്നാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജിതിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Leave a Reply

spot_img

Related articles

ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്

ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 100 കോടിയോളം രൂപ തട്ടിയതായാണ് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ്...

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറിയെന്ന് സംശയം

കൊല്ലം - പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ...

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ അറസ്റ്റ്.പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ...