ജിതിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി എ സൂരജ്

പത്തനംതിട്ട മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകനായ ജിതിന്‍റെ കൊലപാതകത്തിൽ സത്യസന്ധരായ പൊലീസുദ്യോഗസ്ഥരെ സിപിഐഎം ഭീഷണിപ്പെടുത്തുന്നുവെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി എ സൂരജ്. കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ സിപിഐഎം ജനങ്ങളുടെ മുന്നിൽ പച്ചക്കള്ളം പറയുകയാണ്.കൊലപാതകത്തിൽ രാഷ്ട്രീയം ഉണ്ടെന്ന് പറയാൻ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയാണ്.മണിക്കൂറുകൾ കൊണ്ട് ഇല്ലാതാകുന്ന ആരോപണമാണ് സിപിഐഎം ഉന്നയിക്കുന്നത്.സിപിഐഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങളാണ് ആരോപണത്തിന് കാരണം. അവർക്ക് വലിയ പ്രതിസന്ധിയുള്ള പഞ്ചായത്താണ് പെരുനാട്.സിപിഐഎമ്മിനുള്ളിലെ വിഷയങ്ങളാണ് ജിതിൻ്റെ കൊലപാതകത്തിന് കാരണമായത്. രക്തസാക്ഷിയെ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്.പാട്ട കുലുക്കി പണം പിരിക്കാൻ ഉള്ള ശ്രമമാണിത്.പ്രതികൾ ബിജെപിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഫോട്ടോ സിപിഐഎമ്മിന് കാണിക്കാൻ കഴിയുമോയെന്നും നാണക്കേട് മറയ്ക്കാനാണ് സിപിഐഎം കുറ്റം ബിജെപിയുടെ മുകളിൽ കെട്ടിവയ്ക്കുന്നതെന്നും സൂരജ് പറഞ്ഞു.

Leave a Reply

spot_img

Related articles

കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത്...

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വ‍ഞ്ചിച്ചുവെന്നും...

എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ...

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും; സി. ദിവാകരൻ

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന്...