മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: ഇന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് ഇന്നു (19.02.2025)മുതൽ അപേക്ഷിക്കാം.ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ, സെക്യൂരിറ്റി , ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നീ പതിമൂന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. തൊഴിൽവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in ൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്‌സൈറ്റിൽ ലഭ്യമാണ്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.
ലേബർ പബ്ലിസിറ്റി ഓഫീസർ
9745507225

Leave a Reply

spot_img

Related articles

എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.അവസാന ദിനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും പ്രസിഡന്റായി എം...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക്...

പോക്‌സോ കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമ ഭേദഗതി വേണം ; ഹൈക്കോടതി

പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന...

പി സി ജോർജിന് മുൻകൂർ ജാമ്യമില്ല

മതവിദ്വേഷ പരാമര്‍ശ കുറ്റ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പി സി ജോർജ്...