വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയ്ക്കാം ഈ പഴങ്ങൾ

ശരീര ഭാരം കുറയ്ക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശ്രദ്ധിക്കുന്നത് പോലെ തന്നെ വിറ്റാമിൻസ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും വളരെ പ്രധാനമാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, എന്നിവ ഇത് ശരീരഭാരം കുറയ്ക്കാനും , വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അത്തരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഇതാ

1 ആപ്പിൾ

ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ ഏറെ സഹായകമാണ്. ഇതിൽ ധാരാളം നാരുകളും കുറഞ്ഞ കലോറിയുമാണുള്ളത്. ആപ്പിളിലെ പോളിഫെനോൾ കൊഴുപ്പ് നിയന്ത്രിക്കുന്നു. ഉദരസംബന്ധ പ്രശ്നങ്ങൾ തടയാനും, ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്.അതിരാവിലെ ആപ്പിൾ കഴിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനും സാധിക്കും.

2. ബെറികൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായമാണ്. ബെറികളിലെ ആന്തോസയാനിനുകൾ കൊഴുപ്പ് നിയന്ത്രിക്കാനും, പുതിയ കൊഴുപ്പ് ഉണ്ടാകുന്ന കോശങ്ങളുടെ വളർച്ച കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും, വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും.

3. പൈനാപ്പിൾ

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ ശരീര ഭാരം കുറയാനും ,മികച്ച ദഹനത്തിനും ഏറെ ഗുണം ചെയ്യും. പൈനാപ്പിളിലെ വിറ്റാമിൻ സി, നാരുകൾ എന്നിവ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനും,കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.പ്രമേഹരോഗികൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

4. പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്സിഡന്റ് എന്നിവ ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ്.

5. തണ്ണിമത്തൻ

തണ്ണിമത്തനിൽ 90 ശതമാനവും ജലമാണ്. ഇതിലടങ്ങിട്ടുള്ള എൽ-സിട്രുലൈൻ എന്ന അമിനോ ആസിഡ് ബ്ലഡ് സർകുലേഷൻ കൂട്ടുകയും കൊഴുപ്പിനെ തടയുകയും ചെയ്യും,ഇതിനോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും,വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...