ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്കും ബിഷപ് മാർ ജോസ് പുളിക്കലിനും ചാവറ അവാർഡ്

ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സെൻ്റ് ചാവറ അവാർഡിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു. 250ൽ അധികം വ്യത്യസ്‌തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്ക്കാരിക ലോകത്തിന് സമ്മാനിച്ച ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാർഡ് നൽകുന്നത്.സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കെതിരേയുള്ള പ്രവർത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ് മാർ ജോസ് പുളിക്കലിന് അവാർഡ് നൽകു ന്നത്. 50,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുതിർന്ന പത്രപ്രവർത്തകൻ പ്രഫ. മാടവന ബാലകൃഷ്‌ണപിള്ള, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മാർച്ച് മാസം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ദർശന സാംസ് കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...

എഡിജിപി എം ആർ അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡിജിപി

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായിട്ടാണ് ശുപാർശ ചെയ്തത്.അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്.ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നല്‍കിയത്....