ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്

എൺപതുകാരനായ ഔസേപ്പിനെ അഭപാളികളിൽ അനശ്വരമാക്കുകയാണ് വിജയരാഘവൻ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു.നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിക്കൊണ്ടാണ് ശരത് ചന്ദ്രൻ, തൻ്റെ ആദ്യ ഫീച്ചർ ഫിലിം ഒരുക്കുന്നത്.മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്.മൂന്നാൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം തൻ്റെ കൈകളിൽത്തന്നെ യാണ്.ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയായി.ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി ഒസേപ്പിൻ്റെ തറവാട്.ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത്?മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്,അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

.തിരക്കഥ – ഫസൽ ഹസൻസംഗീതം -സുമേഷ് പരമേശ്വർ.ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ.എഡിറ്റിംഗ്-ബി.അജിത് കുമാർ.പ്രൊഡക്ഷൻ ഡിസൈൻ. അർക്കൻ എസ്. കർമ്മ’മേക്കപ്പ് – നരസിംഹസ്വാമി.കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്, സുശീൽ തോമസ്.ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.പ്രൊഡക്ഷൻ മാനേജർ – ശിവപ്രസാദ്.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ -സിൻജോ ഒറ്റത്തെക്കൽ.കുട്ടിക്കാനം, പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.ഫോട്ടോ – ബിജിത്ത് ധർമ്മടം.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ പി കെ ശ്രീമതി ടീച്ചര്‍

ട്രെയിനിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ ഒരു വനിതയും പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരേ ഫ്രെയിമില്‍ വന്ന കാഴ്ചയാണ്പി കെ...

ആശാപ്രവർത്തകരുടെ സമരം: ഐക്യദാർഢ്യ മഹാറാലി 25 ന്

ആശാ പ്രവർത്തകരുടെ അതി ജീവനസമരത്തിന് പിന്തുണ അർപ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കൾ 25ന് തലസ്ഥാനത്ത് എത്തിച്ചേരും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്...

സംസ്ഥാനത്ത് ഈ ആഴ്ച വിവിധ ജില്ലകളിൽ മഴക്ക് സാധ്യത

കനത്ത ചൂടിൽ ഉരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുമെന്ന് സൂചനസംസ്ഥാനത്ത് തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ പിടിയിൽ

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ...