ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന് നിലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആഗ്രഹിക്കുന്ന ഏജൻസികളും 2024-26 വർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിന് 29/01/2025 ലെ സ.ഉ.(പി) 7/2025/ധന ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ, വിശദമായ പ്രൊഫോർമയും മറ്റ് അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി 28ന് വൈകീട്ട് 5 നകം അഡീഷണൽ സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് – ബി) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നേരിട്ട്/ തപാൽ മുഖേനയും ഇ-മെയിലൂടെയും ലഭ്യമാക്കണം. ഇ-മെയിൽ: indpwb@gmail.com, കൂടുതൽ വിവരങ്ങൾക്ക്: 0471 2518834, 0471 2518318.

Leave a Reply

spot_img

Related articles

കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത്...

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വ‍ഞ്ചിച്ചുവെന്നും...

എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ...

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും; സി. ദിവാകരൻ

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന്...