സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.

1981 ൽ പാർടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അം​ഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്. ജനുവരി 4 ന് ആണ് വീണ്ടും അദ്ദേഹം ജില്ലാ സെക്രട്ടറിയായത്.

Leave a Reply

spot_img

Related articles

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം.യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ...

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ...

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന്

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന് വൈകീട്ട്‌ 3.30 ന്‌ കേരള പത്ര പ്രവർത്ത യൂണിയൻ...