കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ

കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ.ഒന്നാം ഇന്നിങ്സിലെ രണ്ട് റൺസിന്റെ ബലത്തിലാണ് കേരളം ഇത് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 457 പിന്തുടർന്ന ഗുജറാത്ത് 455 പുറത്തായിരുന്നു. കേവലം രണ്ട് റൺസിന്റെ ലീഡ് നേടിയതോടെ കേരളം ഏറെക്കുറെ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം 114 ന് 4 എന്ന നിലയിൽ നിൽക്കുമ്പോൾ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം ഫൈനലിൽ പ്രവേശിക്കുന്നത്.

Leave a Reply

spot_img

Related articles

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം ഫൈനലിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം ഫൈനലിലേക്ക്. നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 ന് ഓൾ...

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ...

ഭിന്നശേഷി കായികമേള

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍/വ്യക്തികളെ പങ്കെടുപ്പിച്ച് ഭിന്നശേഷി കായിക മേള 2025 നടത്തുന്നു. ഫെബ്രുവരി 21ന്...

രഞ്ജിട്രോഫി: കേരളം ശക്തമായ നിലയിലേയ്ക്ക്

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ കേരളം ശക്തമായ നിലയിലേക്ക്.രണ്ടാം ദിവസത്തെ ചായ സമയത്തിന് പിരിയുമ്പോൾ കേരളം 354 ന് 5 എന്ന...