താത്കാലിക നിയമനം

പുത്ത൯വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ എച്ച് എം സി മുഖേന ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റ ഫെബ്രുവരി 24 നകം സമർപ്പിക്കണം. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഎംഎൽ ടി/ബിഎസ് സി എം എൽ ടി പാസായിരിക്കണം, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്. 
ഫോൺ 0484-2487259.

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്‌പ് പദ്ധതിയുടെ ഭാഗമായി അറ്റൻ്റർ കം ക്ലീനർ തസ്തികയിലേക്ക് ആറു മാസത്തേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിദിനം 550 രൂപയാണ് വേതനം ലഭിക്കുക. 21നും 41നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. എസ്.എസ്.എൽ.സിയാണ് യോഗ്യത.  താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി 24-ന് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വി 0484-2754000

Leave a Reply

spot_img

Related articles

കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത്...

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വ‍ഞ്ചിച്ചുവെന്നും...

എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ...

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും; സി. ദിവാകരൻ

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന്...