സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. ഇടുക്കിയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് പേരും കോട്ടയം ജില്ലയിലെ വൈക്കത്ത് ബൈക്ക് അപകടത്തില്‍ ഒരു മരണവുമാണ് ഉണ്ടായത്.

വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനാണ് മരിച്ചത്. വിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് െ്രെഡവറടക്കം മൂന്ന് പേര്‍ മരിച്ചു. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന, ഡ്രൈവര്‍ തത്തംപിള്ളില്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. കായിക താരം കെ എം ബീന മോളുടെ സഹോദരിയാണ് റീന.

ഇടുക്കി കട്ടപ്പനയിലും വാഹനാപകടത്തില്‍ ഒരു മരണമുണ്ടായി. കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയില്‍ കാര്‍ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍ ജോസഫാണ് മരിച്ചത്.

താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ഒരു വാഹനപകടം ഉണ്ടായി. പിക് അപ്പ് വാനും ലോറിയും ട്രാവലറൂം കൂട്ടിയിടിച്ചാണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ലോറി ചുരം കയറുമ്പോള്‍ പിന്നോട്ട് നിരങ്ങി മറ്റു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....