സാംപിൾ ട്രാൻസ്പോർട്ടറെ ആവശ്യമുണ്ട്

ക്ഷയരോഗ നിർണ്ണയത്തിനാവശ്യമായ കഫം, രക്തം മുതലായ സാംപിളുകൾ പെരിഫറൽ സെൻ്ററുകളിൽ നിന്നും പരിശോധന കേന്ദ്രത്തിലേക്ക് കൃത്യമായ ഇടവേളകളിൽ എത്തിക്കുന്നതിന് സന്നദ്ധരായ വ്യക്തികളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ചേർത്തല, ആലപ്പുഴ, കരുവാറ്റ, മവേലിക്കര എന്നീ നാല് ടി ബി യൂണിറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടത്തേണ്ടത്. ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണത്തിനനുസരിച്ച് നൽകുന്ന തുകയ്ക്ക് മാസത്തിൽ പരമാവധി 25000 രൂപ എന്ന പരിധി ബാധകമായിരിക്കും. താൽപര്യമുള്ളവർ ചുരുങ്ങിയത് എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അപേക്ഷകർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരും സ്വന്തമായി ഇരുചക്രവാഹനവും ഇരുചക്രവാഹന ലൈസന്‍സും ഉള്ളവരായിരിക്കണം.താല്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും പ്രതീക്ഷിക്കുന്ന തുകയും (സാംപിൾ ഒന്നിന്) രേഖപ്പെടുത്തിയ മുദ്രവെച്ച താൽപര്യപത്രം മാര്‍ച്ച് 24ന് വൈകിട്ട് 3 മണിക്ക് മുൻപായി ജില്ലാ ടി ബി കേന്ദ്രത്തിൽ എത്തിക്കണമെന്ന് ജില്ലാ ടി ബി ഓഫീസര്‍ അറിയിച്ചു. ഫോൺ: 0477 2252861. മെയില്‍: dtoalpy@gmail.com

Leave a Reply

spot_img

Related articles

വനിതാ ദിനാചരണം: സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ....

ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. 26 ന് ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുളള സര്‍വീസ് രാത്രി 11.30...

ഹജ്ജ് 2025: സാങ്കേതിക പരിശീലന ക്ലാസ് നാളെ

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് നാളെ...

മനുഷ്യ- വന്യജീവി സംഘർഷം; മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു

മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30...