സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് നാളെ (ഫെബ്രുവരി 25)ന് രാവിലെ എട്ട് മുതൽ മോങ്ങം അരിമ്പ്ര റോഡിലുള്ള സി സ്‌ക്വയർ ലോഞ്ചിൽ നടത്തും. പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മറ്റി മെമ്പർ അഡ്വ പി.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാഥിതിയാവും. ജില്ലാ ട്രൈനിംഗ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ്, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ എ.എം. അബൂബക്കർ എന്നിവർ ക്ലാസ് നയിക്കും.