ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കാന്താര’യിലെ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘കൊറഗജ്ജ’. ചിത്രം റിലീസ് ആകുന്നതിന് മുൻപ് സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ് ത്രിവിക്രം സപല്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിദ്യാധർ ഷെട്ടിയും ചേർന്ന് കുംഭമേളയിൽ പങ്കെടുത്ത് അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്സസ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീർ ബേദി, സന്ദീപ് സോപാർക്കർ, നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യൻ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവർക്കൊപ്പം ആറ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന പാൻ-ഇന്ത്യൻ സിനിമയാണ് ‘കൊറഗജ്ജ’. തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് ‘കൊറഗജ്ജ’.