വെഞ്ഞാറമൂട് കൊലപാതകം; കൂടുതല്‍ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്.പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാൻ്റെ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാൻ്റെ അയൽവാസി പറയുന്നു.പ്രതിയുടെ സഹോദരന്‍ അഫ്സാൻ്റെ ബഹളം കെട്ട് അയൾവാസികളെത്തി.ഉമ്മയുടെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനാണ്.അഫാൻ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയൽവാസി പറഞ്ഞു. തന്നേക്കാൾ പത്ത് വയസിന് താഴെയുള്ള സഹോദരൻ അഫ്സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്.അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.

Leave a Reply

spot_img

Related articles

ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്

ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 100 കോടിയോളം രൂപ തട്ടിയതായാണ് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ്...

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറിയെന്ന് സംശയം

കൊല്ലം - പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ...

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ അറസ്റ്റ്.പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ...