17കാരന്റെ വയറിനോട് ചേര്‍ന്ന് തൂങ്ങി നിന്നിരുന്ന അധിക കാലുകള്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് എയിംസ് ഡോക്ടേഴ്‌സ്; ആരോഗ്യരംഗത്തെ നാഴികക്കല്ല്

വയറില്‍ നിന്ന് തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയ ആരോഗ്യരംഗത്ത് പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കുട്ടിയ്ക്ക് ആരോഗ്യമുള്ള രണ്ട് കാലുകളും രണ്ട് കൈകളുമുണ്ടെങ്കിലും പൊക്കിളിനോട് ചേര്‍ന്ന് മറ്റ് രണ്ട് കാലുകള്‍ അധികമായുണ്ടായിരുന്നു. ഡോ അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥ. ഈ പൂര്‍ണമായി വളരാത്ത ശരീര ഭാഗങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ശരീരത്തോട് പറ്റിപ്പിടിക്കുകയും ഇത്തരത്തില്‍ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്യുന്ന അപൂര്‍വ അവസ്ഥയാണ് അപൂര്‍ണ പരാഗ ഇരട്ട. ലോകത്താകെ ഇത്തരത്തില്‍ അധികമായി കാലുകള്‍ വളര്‍ന്ന 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അധികമായി വയറിലുള്ള കാലുകള്‍ മൂലം ഈ 17 വയസുകാരന്റെ വളര്‍ച്ചയും അവയവങ്ങളുടെ പൂര്‍ണവികാസവും തകരാറിലാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസ് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളും കൂട്ടുകാരുടെ പെരുമാറ്റം മൂലമുണ്ടായ വിഷാദവും മൂലം ഈ കുട്ടിയ്ക്ക് എട്ടാം ക്ലാസിന് ശേഷം സ്‌കൂളില്‍ പോകാനായിരുന്നില്ല. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. നാലുദിവസം കുട്ടി നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായെന്നും എയിംസ് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു.വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്...

ഒന്നാം വർഷ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ – മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ - മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ...

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ...

വി.പി.ആർ മാധ്യമപുരസ്‌കാരം  അനസുദീൻ അസീസിന്

മാതൃഭൂമി മുൻ പത്രാധിപരും കേരള മീഡിയ അക്കാദമി മുൻ ചെയർമാനുമായ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ  പ്രഥമ അന്തർദേശീയ...