മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ ഗോതമ്പില്‍ ഉയര്‍ന്ന അളവില്‍ സെലീനിയം എന്ന മൂലകം അടങ്ങിയിരുന്നെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമായതെന്നും റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. ഹിമ്മത് റാവു ബവാസ്‌കര്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ഗോതമ്പ്. 2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ള 279 പേരുടെ മുടിയാണ് അസാധാരണമായി കൊഴിഞ്ഞത്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഗോതമ്പിനുള്ളില്‍ ഉള്ളതിനേക്കാള്‍ 600 മടങ്ങ് കൂടുതലാണ് ഇറക്കുമതി ചെയ്ത ഗോതമ്പിലെ സെലീനിയത്തിലെ അളവ്.