മെസ്സിൽ മാംസാഹാരം വിളമ്പുന്നത് എബിവിപി പ്രവർത്തകർ തടഞ്ഞെന്ന് ആരോപണം; സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം

ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കോളേജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഒരു വനിത വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്.ശിവരാത്രി ദിനത്തിൽ മെസ്സിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. മെസിലെ പട്ടിക പ്രകാരം ഇന്ന് മാംസാഹാരം നൽകുന്ന ദിവസമാണ്. എന്നാൽ ഇത് എബിവിപി പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. എബിവിപി പ്രവ‍ർത്തകർ മർദിച്ചെന്നാരോപിച്ച് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ദില്ലി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം ശിവരാത്രി ദിനത്തിൽ വ്രതം എടുത്ത വിദ്യാർത്ഥികൾക്ക് നേരെ ഇടതു സംഘടനകൾ അതിക്രമം നടത്തിയെന്നാണ് എബിവിപി ആരോപിക്കുന്നത്. സർവകാലാശാല പ്രോക്ടർക്ക് പരാതി നൽകിയതായും എബിവിപി അറിയിച്ചു.

Leave a Reply

spot_img

Related articles

ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍; ജയം എട്ട് റണ്‍സിന്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ്...

ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസും, റിമാൻ്റ് ചെയ്തു; 14കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസിനോട് പ്രതി

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ വീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ...

കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം...

വയോധികനെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി ഈങ്ങാപ്പുഴയില്‍ വയോധികനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടിയില്‍ നാരായണന്‍ (83) ആണ് മരിച്ചത്. കുടുംബവുമായി ബന്ധമില്ലാതെ തനിച്ച് കഴിയുകയായിരുന്നു....