വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്.ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം.യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ അച്ഛന്‍ റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. റഹീം നാട്ടില്‍ വന്നിട്ട് 7 വര്‍ഷമായി. ഇഖാമ കാലാവധി തീര്‍ന്നിട്ട് രണ്ടര വര്‍ഷമായി.വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്.പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയിലാണ് നടുക്കുന്ന കൊലപാതകം കുടുംബത്തില്‍ നടന്നിരിക്കുന്നത്.

