ആലുവയിൽ ജയിൽ വാർഡന് നേരെ മയക്കുമരുന്ന് കേസ് പ്രതികളുടെ ആക്രമണം

ആലുവയിൽ ജയിൽ വാർഡന് നേരെ മയക്കുമരുന്ന് കേസ് പ്രതികളുടെ ആക്രമണം.ആലുവ സബ് ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് പ്രതികൾ അടിച്ചു തകർത്തു.പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ ചില്ലുകൊണ്ട് ജയിൽവാർഡൻ സരിന്റെ കൈക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. എംഡിഎംഎ കേസിൽ പ്രതികളായ അഫ്സൽ പരിത്, ചാൾസ് ഡെന്നിസ്, മുഹമ്മദ് അൻസാർ, മുനീസ് മുസ്തഫ എന്നിവരാണ് ആക്രമണം നടത്തിയത്. ജയിലിൽ അച്ചടക്കം പാലിക്കാത്തതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ജയിൽ ഉദ്യോഗസ്ഥർക്കു നേരെ പ്രതികൾ വധഭീഷണിയും മുഴക്കി. ജയിൽ വാർഡൻ നൽകിയ പരാതിയിൽ ആലുവ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.2022 ൽ അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്നു കേസിലെ പ്രതികളാണ് നാല് പേരും.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...