വിദ്യാർഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെല്‍ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

Leave a Reply

spot_img

Related articles

നിക്ഷേപ സമാഹരണവുമായി കരുവന്നൂര്‍ ബാങ്ക്

നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക്. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ്...

വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി

വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ...

ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം; നാലുപേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം മാനേജര്‍, അസിസ്റ്റന്റ് മാനേജരുടെ...

രഞ്ജിട്രോഫി ടീമിനെ സർക്കാർ ആദരിക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വെെകുന്നേരം 6 മണിക്ക് തിരുവനന്തപുരം...