കോട്ടയത്ത് കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കോട്ടയത്ത് കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതിക്കാരിയുടെ പേരില്‍ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.ഇതിനിടെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിവ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയിലായതിനാല്‍ എഎസ്‌ഐ ബിജുവാണ് പരാതിക്കാരിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഈ സമയം ബിജു കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ പരാതികാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി എഎസ്‌ഐയോട് ആവശ്യപ്പെട്ടു. പരാതികാരി പറഞ്ഞത് അനുസരിച്ച്‌ ഹോട്ടലില്‍ എത്തിയ എഎസ്‌ഐയെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...