ചായയ്ക്ക് മധുരമില്ല; പഞ്ചാസാര ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി

ചായയ്ക്ക് മധുരമില്ലാത്തതിനാല്‍ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആലപ്പുഴ ബീച്ചിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് തലക്കും കൈക്കും പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഇന്നലെ വൈകിട്ട് ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം.ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനായ സിജോ ജോൺ മറ്റ് മൂന്ന് പേരുമായിട്ടാണ് ബീച്ചിൽ എത്തിയത്.കാറ്റാടി ഭാഗത്തെ കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറഞ്ഞു.കടയുടമ ക്ഷുഭിതനായി ഇല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിലായി.പിന്നീട് സഞ്ചാരികൾ ചായയുടെ പണവും നൽകി ബീച്ചിലേക്ക് പോയപ്പോൾ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു.തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോജോൺ നിലത്തു വീണു. ഇതിനിടെ പൊലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു. പിന്നീട് സിജോ ജോണിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു.ആലപ്പുഴ സൗത്ത് പൊലീസ പരാതിയിൽ കേസ് എടുത്തു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...