നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം ; വിദ്യാർത്ഥികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി

സ്‌കൂളുകളിൽ സ്മാർട്ടഫോണുകൾ പൂർണമായും നിരോധിക്കാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. നിയന്ത്രണങ്ങളോട് കൂടി കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ വളർച്ച ദോഷങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ അതിന്റെതായ ഗുണങ്ങളും നൽകുന്നുണ്ട് , അതിനാൽ ഫോണുകളുടെ ഉപയോഗം നിരോധിക്കാൻ സാധിക്കുകയില്ലെന്നും ,ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനും, സുരക്ഷ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.2023 ൽ ഡൽഹിയിലെ സ്‌കൂളുകൾ ,ക്ലാസ്മുറികൾ ,സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഫോണുകൾ നിരോധിക്കണമെന്നൊരു ഉത്തരവ് ഡി.ഒ.ഇ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധിക്കേണ്ട ആവശ്യമില്ല ദുരുപയോഗം തടയുന്നതിനായുള്ള നിർദ്ദേശങ്ങളാണ് ആവശ്യം, അമിത ഉപയോഗത്തിന്റെ അപകടങ്ങൾ കോടതി മനസിലാക്കി കൊണ്ടുതന്നെയാണ് ഈ തീരുമാനം ,വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ട് പോകുന്നത് വിലക്കാൻ സാധിക്കുകയില്ല ,ഉപയോഗം നിയന്ത്രിക്കുകയും നിരീക്ഷിക്കപെടുകയുമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...