കോണ്‍ഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍, പ്രതി സുഹൃത്തായ സച്ചിനെന്ന് പൊലീസ്

ഹരിയാനയിലെ റോഹ്തക്കില്‍ കോണ്‍ഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍, പ്രതി സുഹൃത്തായ സച്ചിനെന്ന് പൊലീസ്.കൊല്ലപ്പെട്ട യുവതിയുമായി ഇയാള്‍ക്ക് 18 മാസമായി സൗഹൃദബന്ധമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.സാമ്ബത്തിക തർക്കത്തെ തുടർന്ന് ഹിമാനിയെ പ്രതി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘റോഹ്തക്കിലെ വിജയ് നഗറിലുള്ള വീട്ടില്‍ ഹിമാനി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുള്ള പ്രതി പലപ്പോഴും ഇവിടെ തങ്ങുകയും ചെയ്യുമായിരുന്നു. ഫെബ്രുവരി 27 നും ഹിമാനിക്കൊപ്പം പ്രിതി അവിടെ കഴിഞ്ഞു.പിറ്റേദിവസമായ ഫെബ്രുവരി 28ന് ഹിമാനിയുമായി പണത്തിന്റെ പേരില്‍ വഴക്കുണ്ടാവുകയും, പ്രതി യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ കൈകള്‍ കെട്ടിയ ശേഷം മൊബൈല്‍ ചാർജറിന്റെ കേബിള്‍ ഉപയോഗിച്ച്‌ കഴുത്ത് വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണും ലാപ്ടോപ്പും ഇയാള്‍ മോഷ്ടിച്ചുവെന്നും, എഡിജിപി കെ.കെ റാവു പറഞ്ഞു.കൊലക്ക് ശേഷം പ്രതി യുവതിയുടെ മൃതശരീരം സ്യൂട്ട്കേസിലാക്കി. രാത്രി 10 മണിയോടെ മൃതദേഹമുള്ള സ്യൂട്ട്കേസുമായി ഓട്ടോയില്‍ റോഹ്തകില്‍ നിന്നും ഏതാനും കിലോമീറ്റർ സഞ്ചരിച്ച്‌ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം എത്തി. ഇവിടെ റോഡരികിലായി മൃതദേഹമുള്ള സ്യൂട്ട്കേസ് ഉപേക്ഷിച്ച്‌ പ്രതി കടന്നു കളയുകയായിരുന്നു. പ്രതി സച്ചിൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...