ആശാവർക്കർമാ രുടെ പ്രശ്നം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന് സമയപ്പൂട്ട് .പ്രതിപക്ഷ നേതാവിൻ്റെ വാക്കൗട്ട് പ്രസംഗം പൂർത്തിയാക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിൻ്റെ മൈക്ക് കട്ട് ചെയ്ത സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. പ്ലക്കാർഡുമായി പ്രതിഷേധം തുടരുന്നതിനിടെ സഭ പിരിഞ്ഞു. ചെയറിനെ വിരട്ടാൻ നോ ക്കേണ്ടെന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ.സമയം കഴിഞ്ഞാൽ പ്രസംഗം അനുവദിക്കില്ലെന്നും സ്പീക്കർ.