കെ.കെ.ജി.നായർ അന്തരിച്ചു

കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന വാഴപ്പള്ളി മങ്ങാട്ട് ചൈത്രത്തിൽ കെ.കെ.ഗോപാല കൃഷ്ണൻ നായർ (കെ.കെ.ജി.നായർ – 102) അന്തരിച്ചു. സംസ്ക‌ാരം ഇന്നു 12നു വീട്ടുവളപ്പിൽ.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സെക്രട്ടറി, വാഴൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കങ്ങഴ ദേവസ്വം ബോർഡ് സ്‌കൂൾ ചരിത്രാധ്യാപകനാ യിരുന്നു.
സിപിഐ ചങ്ങനാശേരി ടൗൺ ബ്രാഞ്ച് അംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തു സൈനിക സേവനവും ചെയ്തു.

ഭാര്യ: പരേതയായ എം.എൽ.ശാരദാമ്മ (റിട്ട. അധ്യാപിക) കങ്ങഴ ഇടയിരിക്കപ്പുഴ അടുക്കുവേലിൽ കുടുംബാംഗം. മക്കൾ: ലതിക ജി.നായർ (റിട്ട. ബിഎ സ്എൻഎൽ), ഹൻസ ജി.നായർ (റിട്ട. പി ആൻഡ് ടി).

ചങ്ങനാശേരിയുടെ ആദ്യ എംഎൽഎ എ.എം.കല്യാണകൃഷ്ണൻ നായർ ജ്യേഷ്ഠസഹോ ദരനാണ്. കെ.കെ.ജി.നായരുടെ നിര്യാണത്തിൽ സിപിഐ സം സ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. മന്ത്രി പി.പ്ര സാദ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, ജില്ലാ സെക്രട്ടറി വി. ബി.ബിനു എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...