അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. വൃക്കയുടെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന രക്തസമ്മർദ വ്യതിയാനം ആരോഗ്യനിലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ചില സമയങ്ങളില്‍ രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞ് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകള്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. ഭാര്യ സൂഫിയ മഅ്ദനി, മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി, ബന്ധു പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ആശുപത്രിയിലുണ്ട്. പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ പ്രാർഥനകള്‍ തുടരണമെന്ന് കുടുംബം അഭ്യർഥിച്ചു.

Leave a Reply

spot_img

Related articles

എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡിയുടെ വ്യാപക റെയ്ഡ്

കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന...

കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തും; എ.കെ ശശീന്ദ്രൻ

പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക...

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. ആലുവ-മൂന്നാർ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ്...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്‌. സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം...