വയനാട് മാനന്തവാടി അഞ്ചാംമൈലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം: സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ( SBR ) പനമരം പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകും. നാലുദിവസം മുമ്പാണ് വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. മുഖത്തടിക്കാനും മർദ്ദന ദൃശ്യം പകർത്താനും ആഹ്വാനം ചെയ്യുന്നത് വീഡിയോ ദൃശ്യത്തിൽ ഉണ്ട്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. മർദ്ദിച്ച അഞ്ച് വിദ്യാർത്ഥികളിൽ ഒരാൾ ഒഴികെ എല്ലാവരും പഠിക്കുന്നത് ഒരേ സ്കൂളിൽ. മർദ്ദനമേറ്റ വിദ്യാർത്ഥിയും പഠിക്കുന്നത് ഇതേ സ്കൂളിലാണ്.