വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു

ചുങ്കം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നതായി പരാതി. ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻ്റെ ഭാര്യ സോമ ജോസാ (65) ണ് മോഷണത്തിന് ഇരയായത്.
മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.കെട്ടഴിച്ച ശേഷം ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. പ്രതിയായ യുവാവിനായി കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച

അശോകപുരം കനാൽ റോഡിൽ സ്ക്രീൻവുഡ് വില്ലയിൽ വാടകക്ക് താമസിക്കുന്ന അജിത മേനോന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങളും ഒരു ഡ്രോൺ...

ആലുവയിൽ വൻ ലഹരി വേട്ട

എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ...

ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടതായി പരാതി

ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടു. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയില്‍ പറയുന്നു. പേരും...

മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് വണ്ടാഴിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി .വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണ കുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്.വീടിന്റെ മുൻവശത്തെ...