മികച്ച നർമ്മ മുഹൂർത്തങ്ങളുമായി “പരിവാർ” മാർച്ച് 7-ന്

ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു. മരണക്കിടക്കയിൽ കിടക്കുന്ന അച്ഛന്റെ മരണത്തിനായി കാത്തിരിക്കുന്ന അത്യാഗ്രഹികളായ മക്കളുടെ കഥയാണ് പരിവാർ. വളരെ ഗൗരവമുറിയ വിഷയത്തെ മികച്ച നർമ്മമുഹൂർത്തങ്ങളിലൂടെ രസകരമായ അനുഭവമാകുകയാണ് സംവിധായകർ.സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജുഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഏറെ നാളുകൾക്ക്ശേഷമാണ് ജഗദീഷും ഇന്ദ്രൻസും സീരിയസ് വേഷങ്ങളിൽ നിന്ന് മാറി നർമ്മത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന വേഷങ്ങളിൽ സ്‌ക്രീനിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ, ഡിസൈൻ-മൂൺ മമ, വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര, പി.ആർ.ഒ എ.എസ് ദിനേശ്.

Leave a Reply

spot_img

Related articles

‘അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്‌സിന്റെ പരാതി

സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതിയുമായി ആശാവര്‍ക്കേഴ്‌സ്. അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളാ ആശ...

ഒടുവില്‍ ബന്ധുക്കള്‍ ഷെമിയോട് പറഞ്ഞു: ഇത്തിരി ബോധം തെളിഞ്ഞ നേരത്തും ആ ഉമ്മ തിരക്കിയ പൊന്നുമോന്‍ അഫ്‌സാന്റെ മരണവാര്‍ത്ത

സ്വന്തം മകന്റെ മര്‍ദനമേറ്റ് ബോധം മറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഉണരുമ്പോള്‍ കുടുംബമാകെ ശിഥിലമായ ദാരുണ അവസ്ഥയാണ് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ ഉമ്മ ഷെമിയുടേത്....

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം: ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍.അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത...

കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവിയാണ്, മാല ചോദിച്ചിട്ട് തന്നില്ല, അതാണ് കൊന്നത്’ പൊലീസിനോട് അഫാന്‍

മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ്...