തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം ആർ. രതീഷിൻ്റെ വീടിനു നേരെയാണ് 12 അംഗ സംഘം ആക്രമണം നടത്തിയത്.വൈകുന്നേരം 3 മണിയോടെ മാരകായുധങ്ങളുമായി പിക്കപ്പ് വാനിലാണ് സംഘം വീട്ടിലെത്തിയത്.വീടിൻ്റെ മുൻവാതിൽ ജനൽ ഗ്ലാസ് എന്നിവ അടിച്ച് തകർത്തു. അക്രമി സംഘം 15 മിനിട്ടോളം ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷമാണ് വീട്ടിൽ അക്രമം നടത്തിയത്. 5 പേരെ കസ്റ്റഡിയിലെടുത്തു. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.