രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ് ശിക്ഷിച്ചത്. ഫെബ്രുവരി 28ന് ആണ് യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ ഇക്കാര്യം അറിയിച്ചത്. കൊലക്കുറ്റത്തിന് യുഎഇയിൽ ഇരുവരെയും വധശിക്ഷ വിധിച്ചത് യു എ ഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ കോൺസുലർ നിയമ സഹായങ്ങളും എംബസി നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ പരമോന്നത കോടതി ഇവരുടെ വധശിക്ഷ ശരിവെച്ച പശ്ചാത്തലത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുതന്നത്.