അശോകപുരം കനാൽ റോഡിൽ സ്ക്രീൻവുഡ് വില്ലയിൽ വാടകക്ക് താമസിക്കുന്ന അജിത മേനോന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങളും ഒരു ഡ്രോൺ ക്യാമറയുമാണ് കവർന്നത്. വീട്ടുടമ വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്.