വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പ് ഇന്ന്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പ് ഇന്ന്. കസ്റ്റഡിയിലുള്ള പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. സല്‍മാബീവിയുടെ മാല പണയപ്പെടുത്തി പണമെടുത്ത് ധനകാര്യ സ്ഥാപനത്തിലും കൊലപാതകത്തിനുള്ള ആയുധം മേടിച്ച കടയിലും തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഉച്ചയ്ക്ക് മുൻപ് തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കും. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ ഒൻപതാം തീയതി വരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കും. പിന്നീട് മറ്റു കേസുകളിലെ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നല്‍കും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കം ആണ് പൊലീസ് നടത്തുന്നത്.

Leave a Reply

spot_img

Related articles

കൂടൽമാണിക്യത്തിലെ ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം...

അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ

സി.പി.എം. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ...

കൊല്ലത്തെ ചെങ്കടലാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

ആയിരങ്ങൾ അണിനിരന്ന റാലിയോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം. പാർട്ടിയുടെ കരുത്തും സംഘടനാശേഷിയും അച്ചടക്കവും ജനപിന്തുണയും വിളിച്ചോതുന്നതായികൊല്ലത്ത് നടന്ന സമ്മേളനവും റാലിയും. സംഘാടകരുടെ കണക്കു...

യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ചു; ആമാശയം ചുരുങ്ങി യുവതി മരിച്ചു

കണ്ണൂരിലെ കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ...