മലപ്പുറം മുൻ എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

മലപ്പുറം മുൻ എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. ആറുമാസം കഴിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നല്‍കിയത്. അന്വേഷണം പൂർത്തിയാക്കും മുന്പാണ് നടപടി.പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.അൻവറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത് കുമാറിനെയും പി.ശശിയേയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

spot_img

Related articles

കൂടൽമാണിക്യത്തിലെ ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം...

അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ

സി.പി.എം. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ...

കൊല്ലത്തെ ചെങ്കടലാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

ആയിരങ്ങൾ അണിനിരന്ന റാലിയോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം. പാർട്ടിയുടെ കരുത്തും സംഘടനാശേഷിയും അച്ചടക്കവും ജനപിന്തുണയും വിളിച്ചോതുന്നതായികൊല്ലത്ത് നടന്ന സമ്മേളനവും റാലിയും. സംഘാടകരുടെ കണക്കു...

യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ചു; ആമാശയം ചുരുങ്ങി യുവതി മരിച്ചു

കണ്ണൂരിലെ കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ...